തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ പ്രവേശനം
ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്ത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ - പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കന്‍ഫെക്ഷണറി ഫുഡ് ആന്റ് ബീവറേജ് സര്‍വീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷന്‍, ഫ്രന്റ് ഓഫീസ് ഓപ്പറേഷന്‍ എന്നീ ഡിപ്ലോമ കോഴ്സുകളില്‍ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍സ് ആന്റ് മാനേജ്മെന്റ് കോഴ്സിന് യുജിസി അംഗീകൃത ബിരുദമാണ് യോഗ്യതാ മാനദണ്ഡം. പ്രായപരിധി 25 വയസ്സ്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസ്സിളവുമുണ്ട്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sihmkerala.com എന്ന വെബ് സൈറ്റിലും കോഴിക്കോട് വരക്കല്‍ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസിലും ലഭിക്കും. 400 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി / എസ്ടി വിഭാഗങ്ങള്‍ക്ക് 200 രൂപ. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അവസാന തീയതി ആഗസ്റ്റ് 12. ഫോണ്‍- 495 2385861, 944799445.
- Log in to post comments