Skip to main content

കൊവിഡ് 19; പുതുപ്പാടിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടൈന്റ്മെന്റ്  സോണുകളാക്കാന്‍ ശുപാര്‍ശ ചെയ്യും

 

 

 

പുതുപ്പാടി ഗ്രാമപഞ്ചായത്തിന് പരിധിയില്‍ കാക്കവയല്‍ പ്രദേശത്ത് ഉറവിടമറിയാത്ത കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയതിനാല്‍ 18, 19, 21 വാര്‍ഡുകള്‍ കണ്ടൈന്റ്മെന്റ് സോണുകളാക്കുന്നതിന് ജില്ലാ കലക്ടറോട് ശുപാര്‍ശ ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് ആര്‍.ആര്‍.ടി.യോഗം തീരുമാനിച്ചു. ഈങ്ങാപ്പുഴ, കാക്കവയല്‍ അങ്ങാടികള്‍ (പലചരക്ക് -പച്ചക്കറി കടകള്‍ രാവിലെ 9 മുതല്‍ 2 മണി വരെ തുറക്കാം) അടച്ചിടാനും തീരുമാനിച്ചു. ബുധനാഴ്ച പുതുപ്പാടി ഹൈസ്‌കൂളില്‍ നടക്കുന്ന പ്രത്യേക ക്യാമ്പില്‍ 100 പേരുടെ സ്രവം പരിശോധനക്കായി ശേഖരിക്കും.
 
ഗ്രാമപഞ്ചായത്ത് ആര്‍ആര്‍ടി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.രാകേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുട്ടിയമ്മമാണി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ഇ.ജലീല്‍, സെക്രട്ടറി കെ.സുരേഷ്‌കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ സഫീന മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

date