Skip to main content

കൊവിഡ് 19; കൊടുവള്ളി നഗരസഭ ഓഫീസില്‍  പൊതുജനങ്ങള്‍ക്ക് നിയന്ത്രണം

 

 

 

കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊടുവള്ളി നഗരസഭ ഓഫീസില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നഗരസഭ സെക്രട്ടറി അറിയിച്ചു. ഓഫീസുമായി 0495 2210238, 8921362175 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. അടിയന്തിര പ്രാധാന്യമുള്ള പരാതികളും അപേക്ഷകളും koduvallymuncipality@gmail.com എന്ന ഈ-മെയില്‍ മുഖേന നഗരസഭയില്‍ അറിയിക്കാവുന്നതാണ്. 60 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും യാതൊരു കാരണവശാലും ഓഫീസില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ലെന്നും അറിയിച്ചു.

date