Skip to main content

വാലില്ലാപ്പുഴ-കാളികുളങ്ങര പൈപ്പ് ലൈന്‍ നീട്ടല്‍  പ്രവൃത്തി തുടങ്ങി

   ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ വാലില്ലാപ്പുഴ ചോലയില്‍ കളിക്കുളങ്ങര ഭാഗത്തേക്ക് നീട്ടുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ നിര്‍വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി  നടക്കുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.എം ജമീല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.ഷറഫുന്നീസ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുഹ്‌റ ആക്കോട്, വാര്‍ഡ് അംഗം സലിം തുടങ്ങിയവര്‍ പങ്കെടുത്തു.
 

date