ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സ്പീക്കര്‍ സന്ദര്‍ശിച്ചു
പൊന്നാനി നഗരസഭയില്‍ താത്ക്കാലികമായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റുന്ന കൊല്ലന്‍പടി എവറസ്റ്റ് ഓഡിറ്റോറിയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കുന്നതിനായി എം.ഐ.എച്ച്.എസ്.എസ് അറബിക് കോളജിലെ സൗകര്യങ്ങളും സ്പീക്കര്‍ സന്ദര്‍ശിച്ചു വിലയിരുത്തി.
കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാനാവുന്ന സംവിധാനങ്ങളാണ് സെന്ററുകളില്‍ ഒരുക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. എവറസ്റ്റ് ഓഡിറ്റോറിയത്തില്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമായാല്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സിങ് അസിസ്റ്റന്റ്, മരുന്നുകള്‍, ബെഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. സന്ദര്‍ശനത്തില്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, ട്രീറ്റ്‌മെന്റ് സെന്റര്‍ നോഡല്‍ ഓഫീസര്‍ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍, താലൂക്ക് ആശുപത്രി സൂപ്രണ്‍്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments