Skip to main content

പൊന്നാനിയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ശുചീകരണം പുരോഗമിക്കുന്നു

     പൊന്നാനി നഗരസഭയിലെ കൊല്ലന്‍പടിയിലെ എവറസ്റ്റ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ശുചീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.  കെട്ടിടത്തിന്റെ പരിസരമാണ് ഇപ്പോള്‍ വൃത്തിയാക്കുന്നത്.  നഗരസഭയില്‍  ആദ്യഘട്ടത്തില്‍ 100 ബെഡുകളുള്ള കേന്ദ്രമാണ് ആരംഭിക്കുന്നത്. 
   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന ജനകീയ രോഗ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. കോവിഡ് സാമൂഹ്യ വ്യാപനമുണ്‍ായാല്‍ നിലവിലുള്ള ആരോഗ്യം സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ ആവശ്യസൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ്  ഇവ പ്രവര്‍ത്തിക്കുക. കോവിഡ് ടെസ്റ്റ് പോസിറ്റീവായ കേസുകളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവര്‍ക്കും വളരെ നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ചികിത്സ നല്‍കുന്നതിനാണ് ഈ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. 
 

date