Skip to main content

കുടുംബശ്രീ ഉല്‍പ്പന്ന വിതരണ കേന്ദ്രവും  ഷോപ്പിങ് കോംപ്ലക്‌സും ഉദ്ഘാടനം ചെയ്തു

    കുറുവ ഗ്രാമ പഞ്ചായത്തിലെ ഷോപ്പിങ് കോംപ്ലക്‌സും  കുടുംബശ്രീ ഉല്‍പ്പന്ന വിപണന കേന്ദ്രവും ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തനത് ഫണ്‍് ഉപയോഗിച്ച് 40 ലക്ഷം രൂപ ചെലവിലാണ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രവും ഷോപ്പിങ് കോംപ്ലക്‌സില്‍ ആരംഭിച്ചിട്ടുണ്‍്. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കുന്ന ഉല്‍പ്പന്നങ്ങളാണ് വിപണന കേന്ദ്രത്തില്‍ വില്‍പ്പന നടത്തുക.  രണ്‍ു നിലകളിലായി പത്തു മുറികളാണ് ഷോപ്പിങ് കോംപ്ലക്‌സിലുള്ളത്. കോംപ്ലക്‌സിലെ ഒരുമുറിയിലാണ് കുടുംബശ്രീ ഉല്‍പ്പന്ന വിപണന കേന്ദ്രം. ബാക്കിയുള്ള മുറികള്‍ ലേലം ചെയ്തു നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുന്നു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് മുല്ലപ്പള്ളി, വൈസ് പ്രസിഡന്റ് നസീറമോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date