Skip to main content

കോവിഡ് പ്രതിരോധം: മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ നിയമനം- കൂടിക്കാഴ്ച 21ന്

 

 കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദേശീയ ആരോഗ്യ  ദൗത്യത്തിന്റെ കീഴിൽ പാലക്കാട് ജില്ലയിൽ മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 

എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷൻ ഉള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 45,000 രൂപ. പ്രായപരിധി 2020 ജൂൺ ഒന്നിന് 67 വയസ്സ് കവിയരുത്. 

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ  (കേരള സർക്കാർ) മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം (ബി.എം.എൽ.ടി) / മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയാണ്  (ഡി.എം.എൽ.ടി)  ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. പ്രതിമാസ വേതനം 14,000 രൂപ. 2020 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്. 

താത്‌പര്യമുള്ളവർ വയസ്സ്,  വിദ്യാഭ്യാസ യോഗ്യത,  തിരിച്ചറിയൽ രേഖ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 21ന് രാവിലെ 10 ന് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് എൻ.എച്ച്.എം (ആരോഗ്യകേരളം) ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ൽ ലഭിക്കും. ഫോൺ: 8943374000.

 

date