Skip to main content

ബൈക്ക് റൈസിംഗ് നടത്തിയാല്‍  കര്‍ശന നടപടി: ആര്‍.ടി.ഒ     

നഗരത്തിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന മോട്ടോര്‍ ബൈക്ക് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനും ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധന കര്‍ശനമാക്കുന്നു. നിയമവിരുദ്ധമായി മോട്ടോര്‍ ബൈക്കുകള്‍ രൂപമാറ്റം വരുത്തി നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പൊതുനിരത്തുകളില്‍ റൈസിംഗ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ബൈക്കുകള്‍ രൂപമാറ്റം വരുത്തി നല്‍കുന്ന വര്‍ഷോപ്പുകള്‍ക്കെതിരേയും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ ബൈക്ക് റൈസിംഗ് നടത്തിയാല്‍ രക്ഷിതാക്കള്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. 

 

date