Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

    നീലേശ്വരം മുനിസിപ്പാലിറ്റിയുടെ  2017-18 വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്്  സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2017-18 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള  ഏജന്‍സികളോ   നടത്തുന്നതായി എല്ലാതരം കോഴ്‌സുകള്‍ക്കും യോഗ്യത നേടി പഠനം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കും സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍  കോഴ്‌സ് കാലാവധി വരെയുളള  എല്ലാ അക്കാദമിക് വര്‍ഷത്തിലും എല്ലാ പ്രൊഫഷണല്‍ കോഴ്‌സ്, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ കോഴ്‌സ് തുടങ്ങിയവയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.  അപേക്ഷകരുടെകുടുംബം  നീലേശ്വരം നഗരസഭയില്‍ സ്ഥിര താമസമായിരിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, പിജി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ നീലേശ്വരം  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍  ഈ മാസം 13 നകം സമര്‍പ്പിക്കണം.  അപേക്ഷാഫോറം നീലേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8547630174.
 

date