Skip to main content

എറണാകുളം അറിയിപ്പുകള്‍2

 

അറ്റന്‍ഡര്‍ ഒഴിവ്

കാക്കനാട്: എറണാകുളം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അറ്റന്‍ഡര്‍ (ഹോമിയോ) തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത- എസ്എസ്എല്‍സി വിജയിച്ചിരിക്കണം. എ ക്ലാസ് രജിസ്‌ട്രേഡ് ഹോമിയോപ്പതി മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം. പ്രായം 2018 ജനുവരി ഒന്നിന് 18-41 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. ഒഴിവുകളുടെ എണ്ണം ആകെ-1, ഇറ്റിബി മുന്‍ഗണനയുള്ളവര്‍-1. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് 22 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഈഴവ മുന്‍ഗണനയുള്ളവരുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരേയും അവരുടെ അഭാവത്തില്‍ മറ്റു വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. 

 

ലേലം

കാക്കനാട്: കുട്ടമ്പുഴ വില്ലേജില്‍ സര്‍വെ നമ്പര്‍ 273/2 ല്‍പ്പെടുന്ന 13.90 ആര്‍ സ്ഥലം മാര്‍ച്ച് 12 ന് രാവിലെ 11 ന് എംഎസിടി കുടിശിക തുകയായ 1,41,621 രൂപ ഈടാക്കുന്നതിനായി കുട്ടമ്പുഴ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിശദവിവരങ്ങള്‍ക്ക് കോതമംഗലം താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0485 2822298. 

 

അംഗത്വം പുനസ്ഥാപിക്കാം

കാക്കനാട്: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എറണാകുളം ജില്ല ഓഫീസില്‍ അംഗത്വമെടുത്ത് രണ്ട് തവണയില്‍ കൂടുതല്‍ അംശാദായ കുടിശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പൊതുമാപ്പ് നല്‍കി 2018 ജൂണ്‍ 30 വരെ അംഗത്വം പുനസ്ഥാപിക്കാമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date