സ്മാര്‍ട്ട്് ചലഞ്ചിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ നല്‍കി
സ്മാര്‍ട്ട് ചാലഞ്ചിന്റെ ഭാഗമായി കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണോത്ത് യു.പി.സ്‌കൂള്‍ എിവക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി. ഓണ്‍ലൈന്‍ തുടര്‍പഠനം സാധ്യമാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഴയ മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കി റിപ്പയര്‍ ചെയ്ത് നല്‍കുന്നതാണ് സ്മാര്‍ട്ട് ചാലഞ്ച് പദ്ധതി. ജില്ലാ ഭരണകൂടവും കണക്ടഡ് ഇനീഷ്യേറ്റീവും സുധാമൃതം ഡിജിറ്റല്‍ ഹബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കെ.ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ചാലഞ്ച് ജില്ലാ കോര്‍ഡിനേറ്റര്‍ യു.പി.ഏകനാഥന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകരായ പി.കെ.സുരേന്ദ്രന്‍, കെ.ചന്ദ്രമതി പി.ടി.എ പ്രതിനിധികളായ പി.പി.രാധാകൃഷ്ണന്‍, കെ.പ്രഭാകരന്‍, പ്രമോദ് മണ്ണടത്ത് എിവര്‍ സംസാരിച്ചു. എം.ജി.ബല്‍രാജ് സ്വാഗതവും സുധാമൃതം നിധിന്‍ നന്ദിയും പറഞ്ഞു.
- Log in to post comments