Skip to main content

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി  മലപ്പുറം ഗവ. കോളജും

മലപ്പുറത്ത് സജ്ജമാകുന്നത് ആറ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍

 

    മലപ്പുറം ഗവ. കോളജില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു.  പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയും ഓഡിറ്റോറിയവും ഉപയോഗപ്പെടുത്തി 120 കിടക്കകള്‍ ഒരുക്കും. ഇതിനാവശ്യമായ കട്ടിലുകള്‍ നഗരസഭാധ്യക്ഷ സി. എച്ച് ജമീല, സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, ആര്‍.ആര്‍.ടി വളണ്‍ിയര്‍മാര്‍, വ്യാപാരികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സജ്ജമാക്കി.  കിടക്കകള്‍ കൂടി എത്തുന്നതോടെ ചികിത്സാ കേന്ദ്രം അണു വിമുക്തമാക്കി ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു. 
    ഇതിനൊപ്പം മലപ്പുറം ബ്ലോക്ക് പരിധിയില്‍ ആറ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കൂടി വിവിധ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഒരുക്കാന്‍ നടപടികളായിട്ടുണ്‍്. ആനക്കയം ഗ്രാമ പഞ്ചായത്തില്‍ പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (98 കിടക്കകള്‍ ),  കോഡൂരില്‍ മലയില്‍ ഓഡിറ്റോറിയം (50 കിടക്കകള്‍),  മൊറയൂരില്‍ ജി.എം ഓഡിറ്റോറിയം (50 കിടക്കകള്‍),  പൊ•ളയില്‍ ജവാന്‍ ഓഡിറ്റോറിയം (60 കിടക്കകള്‍),  പൂക്കോട്ടൂരില്‍ പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (50 കിടക്കകള്‍), ഒതുക്കുങ്ങലില്‍ വലിയ പറമ്പിലെ അല്‍മാസ് നഴ്‌സിങ് കോളജ് ഹോസ്റ്റല്‍ (50 കിടക്കകള്‍) എന്നിവിടങ്ങളിലാണ് ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
 

date