Post Category
ഭക്ഷ്യധാന്യ കിറ്റ് വിതരണം പൊന്നാനി താലൂക്കില്‍ പുരോഗമിക്കുന്നു
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം പൊന്നാനി താലൂക്കില്‍ പുരോഗമിക്കുന്നു. താലൂക്കിലെ 132 സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളിലെ പ്രീ -പ്രെമറി, എല്‍.പി, യു.പി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി 38,207 ഭക്ഷ്യധാന കിറ്റുകളാണ് നല്‍കുന്നത്.
പ്രീ - പ്രെമറി, എല്‍.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇതിനോടകം താലൂക്കില്‍ പൂര്‍ത്തിയായി. പ്രീ -പ്രെമറി വിഭാഗത്തില്‍ 3785 കിറ്റുകളും എല്‍.പി വിഭാഗത്തില്‍ 20,680 കിറ്റുകളുമാണ് നല്‍കിയത്. യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള കിറ്റ് വിതരണം ആരംഭിച്ചു. യു.പി വിഭാഗത്തില്‍ 13,742 ഭക്ഷ്യധാന്യ കിറ്റുകളാണ് നല്‍കുന്നത്.
date
- Log in to post comments