Post Category
കുറ്റിപ്പാല അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ കുറ്റിപ്പാല അങ്കണവാടി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 17 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പ്രദേശവാസി എടപ്പരുത്തി അറുമുഖന്റ മൂന്ന് സെന്റ് സ്ഥലത്താണ് അങ്കണവാടി കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഉദയകുമാരി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി.ശിവദാസന്‍, അബ്ദുള്‍ അസീസ്, വാര്‍ഡ് അംഗങ്ങളായ സുജിത ഷിബു, സി.ശ്രീജിത്ത്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അഭിനിത, , പഞ്ചായത്ത് സെക്രട്ടറി ഷീജ .കെ അഹമ്മദ്, അങ്കണവാടി വര്‍ക്കര്‍ എന്‍.ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments