Skip to main content

പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍ 

    കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ട്ടപ്പെട്ടും മറ്റു പലകാരണങ്ങളാലും   മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്ക് സഹായം നല്‍കുന്നതിനായി  സംസ്ഥാന സര്‍ക്കാരിന്റെ വിവര ശേഖര പോര്‍ട്ടല്‍ സജ്ജമായിട്ടുണ്‍്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ www.industry.kerala. എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് പ്രവാസികളുടെ വിവര ശേഖരണം നടത്തുന്നത്. പ്രവാസികള്‍ക്ക് അവരുടെ അടിസ്ഥാന വിവരങ്ങള്‍, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ വ്യവസായ വികസന ഓഫീസര്‍ മുഖേന സഹായം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0483 -2737405.
 

date