Skip to main content

അങ്കണവാടിയുടെ  മിനി കോണ്‍ഫറന്‍സ്  ഹാള്‍ നിര്‍മാണം തുടങ്ങി

    കൊണ്‍ോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-2020 വാര്‍ഷിക പദ്ധതിയിലുള്‍ പ്പെടുത്തി നിര്‍മിക്കുന്ന  വാഴക്കാട് ചീനി ബസാര്‍ പതിനാറാം വാര്‍ഡ് തിരുവാലൂര്‍ അങ്കണവാടിയുടെ  മിനി കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മാണത്തിന്റെ പ്രവൃത്തി ഉദ്ഘാഘാടനം   കൊണ്‍ോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിലാണ് മിനി കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കുന്നത്.
    ചടങ്ങില്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ജമീല, വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സൂഹറാബി, വാര്‍ഡ് അംഗം ഫാത്തിമ സുഹറ, സര്‍വീസ് ബാങ്ക് പ്രസിഡന്റ് അഡ്വ: എം.കെ.സി നൗഷാദ്, മുജീബ് കളത്തിങ്ങല്‍, ചങ്കരത്ത് ഉമ്മര്‍, മുഹമ്മദ്, എം.സി സൈതലവി, ആലി കുഞ്ഞി, ജലീല്‍ മാസ്റ്റര്‍, മാള്യ മുഹമ്മദ്, ജുനൈദ് തിരുവാലൂര്‍, എം.സി ഷബീര്‍, ശരീഫുദ്ധീന്‍, മുജീബ്, അസീസ് എന്നിവര്‍ പങ്കെടുത്തു. 
 

date