ഡെങ്കിപ്പനി നിവാരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
ജില്ലയില്‍ നടത്തിയ ഡെങ്കിപ്പനി നിവാരണ ക്യാമ്പയിന്റെ ഭാഗമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത വിവിധ പ്രദേശങ്ങളില്‍ 5,937 വീടുകളില്‍ സന്ദര്‍ശനം നടത്തി 4,584 കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. 4,300 കിണറുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തി. 616 റബര്‍ പ്ലാന്റേഷനുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കാത്ത 75 തോട്ടം ഉടമകള്‍ക്ക് പൊതുജനാരോഗ്യ നിയമം അനുസരിച്ച് നോട്ടീസ് നല്‍കി.
കൊതുക് സാന്ദ്രത കൂടിയതും ഡെങ്കിപ്പനി റിപ്പോര്‍ട്ടു ചെയ്തതുമായ പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഡി വി സി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ഫോഗിംഗ് നടത്തി. എല്ലാ ഞായറാഴ്ച്ചകളിലും വീടുകളില്‍ ഡ്രൈ ഡേ ആചരിക്കുവാന്‍ നിര്‍ദേശം നല്‍കി. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3,500 പേര്‍ക്ക് ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ നല്‍കി.
310 ആരോഗ്യ പ്രവര്‍ത്തകര്‍, 1,400 ആശാ വര്‍ക്കര്‍മാര്‍, 1,050 ആരോഗ്യ വോളന്റിയര്‍മാര്‍ എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.
(പി.ആര്‍.കെ നമ്പര്‍ 1959/2020)
- Log in to post comments