Skip to main content

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേര്‍ണിംഗ് ഡെവലപ്പര്‍  കോഴ്‌സ്

അസാപിലൂടെ എന്‍ എസ് ക്യൂ എഫ് അനുസൃതമായ ലെവല്‍ 7 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ് പഠിക്കാന്‍ അവസരം. 756 മണിക്കൂറാണ് കോഴ്‌സ് കാലാവധി. ഫീസ് 35,000 രൂപ അഞ്ചാം സെമസ്റ്റര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 27 വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ യോഗ്യത പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടക്കും. യോഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി അര്‍ഹരാവുന്നവര്‍ക്ക് 50 ശതമാനം ഫീസ് സ്‌കോളര്‍ഷിപ്പായി ലഭിക്കും. ഫീസ് തവണ വ്യവസ്ഥലും അടയ്ക്കാം. വിശദ വിവരങ്ങള്‍ https://sites.google.com/asapkerala.gov.in/aiml/home?authuser=1     എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 7907769816/8301975965/9495999762.
(പി.ആര്‍.കെ നമ്പര്‍ 1960/2020)

date