രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കും
ജില്ലയിലെ തീരദേശ മേഖലയില്‍ നിശ്ചിത എണ്ണം വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപികരിച്ച് ബോധവത്കരണം നടത്തിയതുപോലെ രോഗവ്യാപന സാധ്യതയുള്ള കിഴക്കന്‍ മേഖല, തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലും ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിലയിരുത്താന്‍ കലക്േട്രറ്റില്‍ കൂടിയ യോഗത്തിലാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് ആദ്യമായാണ് രോഗവ്യാപനമുണ്ടായ പ്രദേശങ്ങളില്‍ എല്ലാം നിശ്ചിത എണ്ണം വീടുകള്‍ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ ആക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. തീരദേശ മേഖലയില്‍ ഇത് നടപ്പിലാക്കി വരുന്നുണ്ട്. ഭക്ഷ്യധാന്യ ശേഖരങ്ങള്‍ ആവശ്യത്തിന് ഉണ്ടെന്നു ഉറപ്പാക്കണമെന്നും, കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ മുന്നൊരുക്കം നടത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കടകള്‍ കേന്ദ്രീകരിച്ച് ഡോര്‍ ടു ഡോര്‍ അപ്പുകള്‍ രൂപീകരിക്കാനും സന്നദ്ധ സേവകര്‍, പൊലീസ് എന്നിവരുടെ സേവനം ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1963/2020)
- Log in to post comments