Skip to main content

കോവിഡ് പ്രതിരോധം: ട്രൈബല്‍പ്രമോട്ടര്‍മാര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യകേരളം വയനാട് ജില്ലാ പ്രോഗ്രാം മാനേജര്‍  ഡോ. ബി. അഭിലാഷ് ക്ലാസെടുത്തു. ആദിവാസി കോളനികളിലേക്ക് കോവിഡ് പടരാതിരിക്കാന്‍ ആരോഗ്യ വകുപ്പും ബന്ധപ്പെട്ട വിഭാഗങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇത് വരെ ഫലപ്രദമായിരുന്നെന്നും തുടര്‍ന്ന് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. കോളനികളില്‍ കോവിഡ് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ നിരന്തര ബോധവല്‍ക്കരണം നടത്താന്‍ പ്രമോട്ടര്‍മാരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ക്ലാസിന് ശേഷം ചര്‍ച്ചയും നടന്നു. രോഗത്തെക്കുറിച്ച് പൊതുവായ സംശയങ്ങളോടൊപ്പം ക്വറന്റൈനില്‍ കഴിയുന്നവരുടെ ആശങ്കകള്‍ക്കും ഡോ. ബി. അഭിലാഷ് മറുപടി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം, സംസ്ഥാന ട്രൈബല്‍ ഡിപാര്‍ട്ടമെന്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വെബിനാര്‍ സംഘടിപ്പിച്ചത്. വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date