കുടിവെള്ള പദ്ധതികളും റോഡുകളും ഉദ്ഘാടനം ചെയ്തു
സുഗന്ധഗിരി ടി.ആര്‍.ഡി.എം പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതികളുടെയും റോഡുകളുടെയും ഉദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അപ്പാട് കുന്ന്, എംആര്‍എസ് കുന്ന്, സുഗന്ധഗിരി പ്ലാന്റേഷന്‍ എന്നീ കുടിവെള്ള പദ്ധതികളും കാപ്പി - കല്ലൂര്‍, സുഗന്ധഗിരി - അമ്പത് ഏക്കര്‍, അഗതിമന്ദിരം റോഡ് എന്നീ റോഡുകളുടെയും നിര്‍മ്മാണമാണ് പദ്ധതി പ്രകാരം പൂര്‍ത്തിയായത്.
സുഗന്ധഗിരി മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ക്കായി 40 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 17 കോടി രൂപയുടെ റോഡുകളും 31 ലക്ഷം രൂപയുടെ കാര്‍ഷിക പദ്ധതികളും 1.20 കോടി രൂപയുടെ കാപ്പി കൃഷിക്കുമുള്ള പദ്ധതികള്‍ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുഴുവന്‍ പദ്ധതികളും ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ചടങ്ങില്‍ പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. സെയ്ത്, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ കെ.സി. ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments