Skip to main content

പി.എച്ച്.സിക്ക് ശിലാസ്ഥാപനം നടത്തി

പടിഞ്ഞാറത്തറ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പുല്‍പ്പളളി ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്നത്.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.ജി. സജേഷ് അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍സിന്ധു പുറത്തൂട്ട്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍  ദിലീപ് കുമാര്‍, കെ.എം. രാഘവന്‍, കെ.സി. ജോസഫ് മാസ്റ്റര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ജിജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date