Post Category
എഴുത്തച്ഛന്‍ പുരസ്‌കാര സമര്‍പ്പണം ഇന്ന് (മാര്‍ച്ച് എട്ട്)
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ഇന്ന് (മാര്‍ച്ച് എട്ട്) വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സച്ചിദാനന്ദന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി പ്രശസ്തി പത്രം വായിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, പുരസ്‌കാര നിര്‍ണയസമിതി ചെയര്‍മാന്‍ വൈശാഖന്‍, സച്ചിദാനന്ദന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പി.എന്‍.എക്‌സ്.850/18
date
- Log in to post comments