Skip to main content

രോഗം സ്ഥിരീകരിച്ചവര്‍:

ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി (21), ജൂലൈ 11 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (50), ജൂലൈ 14 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി (26), ജൂലൈ 13 ന് ജില്ലയിലെത്തിയ, നാദാപുരത്ത് ജോലിചെയ്യുന്ന എടവക സ്വദേശി (57), പത്തനംതിട്ട സന്ദര്‍ശനം നടത്തി തിരിച്ചു വന്ന ബത്തേരി സ്വദേശി (36),  ജൂലൈ 16 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നൂല്‍പ്പുഴ സ്വദേശി (74), ജൂലൈ 14 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ മുപ്പൈനാട് സ്വദേശിയും (40) കുടുംബവും (42, 34, 11 വയസ്സുകാര്‍്) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവര്‍:

കുറുക്കന്‍മൂല സ്വദേശി (30), തവിഞ്ഞാല്‍ സ്വദേശി (46), അപ്പപ്പാറ സ്വദേശി (40), രണ്ട് കണിയാമ്പറ്റ സ്വദേശികള്‍ എന്നിവരാണ് പരിശോധനാ ഫലം നെഗറ്റീവായതിനെ വ്യാഴാഴ്ച ആശുപത്രി വിട്ടത്.

146 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാഴാഴ്ച പുതുതായി നിരീക്ഷണത്തിലായത് 146 പേരാണ്. 203 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2955 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14017 സാമ്പിളുകളില്‍ 12344 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12020 നെഗറ്റീവും 324 പോസിറ്റീവുമാണ്.

 

 

date