Post Category
സിഎഫ്എൽടിസികൾക്ക് കൈത്താങ്ങായി നാഷണൽ സർവ്വീസ് സ്കീം യൂണീറ്റുകൾ
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്ക് ബെഡ്ഷീഷീറ്റുകളും സാനിറ്റൈസറും വിതരണം ചെയ്ത് ഹയർ സെക്കന്ററി ജില്ലാ നാഷണൽ സർവ്വീസ് സ്കീം യൂണീറ്റുകൾ. യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോവിഡ് കെയർ സെൻററുകളിലേക്ക് 5000 കോസ്മിക് മെഡിക്കൽ ബെഡ്ഷീറ്റുകളും 500 ലിറ്റർ സാനിറ്റൈസറുമാണ് നൽകിയത്. 4,72,000 രൂപ മുതൽ മുടക്കി രണ്ട് ദിവസംകൊണ്ട് ശേഖരിച്ച മെഡിക്കൽ ബെഡ്ഷീറ്റുകൾ ഉൾപ്പെടെയുള്ളവ ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് സി എഫ് എൽ ടി സി സ്പെഷ്യൽ ഓഫീസർ ജീവൻ ബാബുവിന് അക്കാദമിക് കോർഡിനേറ്റർ വി എം കരീം കൈമാറി. എഡിഎം റെജി പി ജോസഫ്, സിഎഫ്എൽടിസി നോഡൽ ഓഫീസർ സോളി ആന്റണി, ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിംഗ്, എൻ എസ് ജില്ലാ കൺവീനർ എം വി പ്രതീഷ്, പിഎസി അംഗം ജി റസൽ എന്നിവർ പങ്കെടുത്തു.
date
- Log in to post comments