Skip to main content

ഒമാന്‍ ആരോഗ്യ ബോധവത്കരണ ഡയറക്ടര്‍ കേരളം സന്ദര്‍ശിക്കും

 

ഒമാന്‍ സര്‍ക്കാരിന്റെ മാനസികാരോഗ്യ വിഭാഗം മേധാവിയും ആരോഗ്യ ബോധവത്കരണ   പരിപാടികളുടെ ഡയറക്ടറുമായ ഡോ. അമീറ അബ്ദുള്‍ മൊഹ്‌സിന്‍ അല്‍ റയ്ദാന്‍ ആരോഗ്യ   സാമൂഹ്യനീതി വകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ ക്ഷണം സ്വീകരിച്ച് കേരളം സന്ദര്‍ശിക്കും ഭിന്നശേഷി മേഖലയില്‍, പ്രത്യേകിച്ചും ഓട്ടിസം ബാധിച്ച     കുട്ടികള്‍ക്കായി കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി മനസ്സിലാക്കുക, കേരളത്തെ    ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന അനുയാത്ര പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുളള സാദ്ധ്യതകള്‍ പഠിക്കുക ഇവയാണ് ഡോ. അമീറയുടെ സന്ദര്‍ശനോദ്ദേശ്യം.

 ഡോ. അമീറ ഇന്ന് (മാര്‍ച്ച് എട്ട്) രാവിലെ 10 ന് കഴക്കൂട്ടത്തുളള മാജിക് പ്ലാനറ്റില്‍ അനുയാത്ര അംബാസിഡര്‍മാരായ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ അവതരിപ്പിക്കുന്ന മാജിക് പരിപാടി വീക്ഷിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഹോട്ടല്‍ മസ്‌കറ്റില്‍ ഓട്ടിസം ബാധിതര്‍ക്കായി നടപ്പാക്കുന്ന അനുകരണീയ മാതൃകകളെപ്പറ്റി  ആരോഗ്യ സാമൂഹ്യനീതി വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍    നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. 

പി.എന്‍.എക്‌സ്.851/18

 

date