Post Category
പബ്ലിക്ക് ഹെൽത്ത് ചലഞ്ച്
കോവിഡ്-19 പ്രതിരോധിക്കുന്നതോടൊപ്പം തന്നെ പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുളള പ്രവർത്തനങ്ങളുടെ ഭാഗമായി പബ്ലിക്ക് ഹെൽത്ത് ചലഞ്ചുമായി ജില്ലാ ആരോഗ്യ വകുപ്പ്. ജില്ലാ പോലീസ് മേധാവി (സിറ്റി) ആർ ആദ്യത്യ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലും പരിസരത്തും ഉറവിടനശീകരണവും ശുചികരണവും നടത്തി. എല്ലാവരും ചലഞ്ച് ഏറ്റെടുക്കണമെന്ന് അറിയിച്ചുകൊണ്ട് പ്രസ്തുത വീഡിയോ ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ആർ ആദ്യത്യ പ്രകാശനം നടത്തി. ഈ ചലഞ്ച് ഏറ്റെടുക്കുന്നരുടെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ എത്തിച്ച് പകർച്ചവ്യാധികൾക്കെതിരെ ബോധവത്കരണം നടത്തുക എന്നതാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
date
- Log in to post comments