Post Category
മത്സ്യബന്ധനം, വിപണനം: നിരോധനം ജൂലൈ 29 അര്‍ദ്ധരാത്രിവരെ നീട്ടി
ആലപ്പുഴ ജില്ലയിലെ കടല്‍തീരപ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ജൂലൈ 29 രാത്രി 12 മണി വരെ നീട്ടി ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസംസ്‌കരണ മേഖലയിലെ തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധനവും വിപണനവും ജൂലൈ 22 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. നിരോധനം നീട്ടേണ്ടത് ജില്ലയിലെ കടല്‍ തീരപ്രദേശങ്ങളിലെ രോഗവ്യാപന നിയന്ത്രണത്തിന് അനിവാര്യമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്
date
- Log in to post comments