Skip to main content

കാളികാവ് ബ്ലോക്ക് പരിധിയില്‍ ഏഴ് പഞ്ചായത്തുകളിലായി എട്ട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍

    കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാളികാവ് ബ്ലോക്ക് പരിധിയില്‍ 18 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ കൂടി സജ്ജമാക്കുന്നു. നിലവില്‍ കാളികാവില്‍ പ്രവര്‍ത്തിക്കുന്ന അല്‍ സഫ ആശുപത്രിക്കു പുറമെയാണിത്. ഇതോടെ സഫ ആശുപത്രിയിലെ 75 കിടക്കകള്‍ക്കു പുറമെ 336 പേര്‍ക്കുള്ള കിടത്തിചികിത്സാ സംവിധാനങ്ങള്‍ കൂടി ലഭ്യമാകും.
    കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്തില്‍ രണ്ടും മറ്റ് ആറ് ഗ്രാമ പഞ്ചായത്തുകളില്‍ ഓരോ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുമാണ് സജ്ജമാക്കുന്നത്. നിലവില്‍ അല്‍ സഫ ആശുപത്രി പ്രവര്‍ത്തിക്കുന്ന കാളികാവ്  അടക്കാക്കുണ്ടിലെ വാഫി കാമ്പസ് (30 കിടക്കകള്‍) ആണ് പുതിയതായൊരുക്കുന്ന ചികിത്സാ കേന്ദ്രം. കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തില്‍ സമൂഹ്യാരോഗ്യ കേന്ദ്രത്തിലെ എം.എല്‍.എ ബ്ലോക്ക് (15 കിടക്കകള്‍), കരുവാരക്കുണ്ട് പി.ടി.ബി ഓഡിറ്റോറിയം (30 കിടക്കകള്‍) എന്നിവ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളാക്കും. കരുളായി ഗ്രാമ പഞ്ചായത്തില്‍ കരുളായി കെ.എം ഹൈസ്‌കൂള്‍ കരുളായി (50 കിടക്കകള്‍), അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ കോവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന പൂക്കോട്ടുംപാടം ഐ.ടി.ഡി.പി പ്രീമെട്രിക് ഹോസ്റ്റല്‍ (36 കിടക്കകള്‍), ചോക്കാട് ഗ്രാമ പഞ്ചായത്തില്‍ മഞ്ഞപ്പെട്ടിയിലെ പാറല്‍ മമ്പാട്ടുമൂല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (50 കിടക്കകള്‍), എടപ്പറ്റ ഗ്രാമപഞ്ചായത്തില്‍ എടപ്പറ്റ ഗവ. ഹൈസ്‌കൂള്‍ (68 കിടക്കകള്‍), തുവ്വൂര്‍ ഗ്രാമ പഞ്ചായത്തില്‍ എന്‍.കെ. കണ്‍വെന്‍ഷന്‍ സെന്റര്‍ തുവ്വൂര്‍ (60 കിടക്കകള്‍) എന്നിവയാണ് മറ്റ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍.
    ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത ചികിത്സാ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന നടപടികള്‍ പുരോഗമിക്കുക യാണ്. കട്ടിലുകളും കിടക്കകളും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും സജ്ജമാകുന്നതോടെ ഗ്രാമ പഞ്ചായത്തുകള്‍ ഏറ്റെടുത്ത കേന്ദ്രങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറും.
 

date