പെരിന്തല്‍മണ്ണയിലും മങ്കടയിലും കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുങ്ങുന്നു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുങ്ങുന്നു. പെരിന്തല്‍മണ്ണ, മങ്കട മേഖലകളില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഡിറ്റോറിയങ്ങളും ഏറ്റെടുത്തു.
പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രി, മൗലാന നഴ്‌സിംഗ് കോളേജ് ഹോസ്റ്റല്‍, ജെംസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഗേള്‍സ് ഹോസ്റ്റല്‍, അല്‍ഷിഫ നഴ്സിങ് ഹോസ്റ്റല്‍, എം.ഇ.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, അല്‍ഷിഫ ഫാര്‍മസി ഹോസ്റ്റല്‍, മെഹ്ഫില്‍ ഓഡിറ്റോറിയം, ജി.എച്ച്. എസ്.എസ്. മക്കരപ്പറമ്പ്, ഐ. എം.എസ് ഓഡിറ്റോറിയം മങ്കട, ജി.എച്ച്. എസ്. ചേരിയം എന്നീ സ്ഥാപനങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി ഏറ്റെടുത്തത്.
പെരിന്തല്‍മണ്ണ നഗരസഭയില്‍ ആദ്യഘട്ടത്തില്‍ 500 കിടക്കകള്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയില്‍ ആദ്യഘട്ടത്തില്‍ 500 പേരെ പ്രവേശിപ്പിക്കാവുന്ന സംവിധാനമൊരുക്കും. പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജ്, ഐ.എസ്.എസ് സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായാണ് 500 കിടക്കകള്‍ ഒരുക്കുന്നത്. ഒരു സ്ഥാപനത്തില്‍ 180 മുതല്‍ 200 വരെ കിടക്കകള്‍ ഒരുക്കാവുന്ന രീതിയിലാണ് സെന്ററുകള്‍ സജ്ജമാക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിലുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കു കയാണ്. കോവിഡ് പോസിറ്റീവായ കേസുകളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വര്‍ക്കും നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ചികിത്സ നല്‍കുന്നത്.
- Log in to post comments