Post Category
എടയൂരില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബഡ്‌സ് സ്‌കൂള്‍ യാഥാര്‍ത്ഥ്യമായി
എടയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കുംപുറം ഗവ. എല്‍.പി സ്‌കൂളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മിച്ച ബഡ്സ് സ്‌കൂളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റര്‍ നിര്‍വഹിച്ചു. 15 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കേന്ദ്രത്തില്‍ ഒരു ക്ലാസ് മുറി, അടുക്കള, ശുചിമുറി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ചടങ്ങില്‍ എടയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.കെ പ്രമീള അധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ചിറ്റകത്ത് മുസ്തഫ, കെ.കെ മോഹനകൃഷ്ണന്‍, പഞ്ചായത്തംഗം കെ.കെ ശോഭന, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.പി അബ്ബാസ്, പി.ടി.എ പ്രസിഡന്റ് യു.ടി അസീസ്, ബി.ആര്‍.സി ട്രെയിനര്‍ എസ്.അച്യുതന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments