Post Category
എടവണ്ണ സി.എച്ച്.സിയില്‍ കോവിഡ് സ്രവ ശേഖരണ കേന്ദ്രം ആരംഭിച്ചു
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് എടവണ്ണ സി.എച്ച്.സിയില്‍ നിര്‍മ്മിച്ച കോവിഡ് സ്രവ ശേഖരണ കേന്ദ്രം പി.കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി പറമ്പന്‍, എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ നായര്‍, എടവണ്ണ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആലിക്കുട്ടി, നോഡല്‍ ഓഫീസര്‍ ഡോ. ജനീഫ്, ഡോ. യൂസുഫ്, ഡോ. മന്‍സൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അരീക്കോട്, കാവനൂര്‍, പുല്‍പ്പറ്റ, തൃക്കലങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശമനുസരിച്ചാണ് സ്രവ ശേഖരണം നടത്തുക.
date
- Log in to post comments