Skip to main content

സ്‌പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂള്‍  ഇനി  സ്മാര്‍ട്ട് ആന്‍ഡ്് കൂള്‍ 

    മാറഞ്ചേരി സ്‌പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂളിന്റെ ക്ലാസ് മുറികള്‍ ഇനി  കൂളും ഡിജിറ്റലും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്താണ് സ്‌പെഷ്യല്‍ സ്‌കൂളിലെ നാല് ക്ലാസ് മുറികളിലും എയര്‍ കണ്ടീഷനും ഡിജിറ്റല്‍ സൗകര്യവും ഒരുക്കിയിരിക്കുന്നത്. 2020 -21  വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ്  ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
    വിദ്യാര്‍ത്ഥികള്‍ക്കായി  ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ നിലവിലുണ്ട്.  കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ വാഹന സൗകര്യവുമുണ്ട്. ഡിജിറ്റല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ ഓഗസ്റ്റ് അഞ്ചിന് നിര്‍വഹിക്കും.
 

date