Post Category
കാണാതായവര്‍ക്കായി പോലീസ് അന്വേഷണം
വീട്ടില്‍ നിന്ന് കാണാതായ മാതാവിനും മക്കള്‍ക്കുമായി പോലീസ് അന്വേഷണം
മലപ്പുറം ജില്ലയിലെ ഒഴൂര്‍ വില്ലേജ് പരിധിയിലെ ഓമച്ചപ്പുഴയില്‍ താമസക്കാരിയായ തറമ്മല്‍ വീട്ടില്‍ ഖദീജ (2014ല്‍ കാണാതാകുമ്പോള്‍ 42 വയസ്സ്), മക്കളായ സജ്‌ന എന്ന ഷജീന, ഷിഹാബുദ്ധീന്‍ (2014ല്‍ കാണാതാകുമ്പോള്‍ ഇരുവര്‍ക്കും 12 വയസ്) എന്നിവരെ കണ്ടെത്താനാണ് പോലീസ് അന്വേഷണം തുടരുന്നത്. ഓമച്ചപ്പുഴയിലെ തറമ്മല്‍ വീട്ടില്‍ നിന്ന് 2014 മെയ് ആറിന് മൂന്നു പേരെയും കാണാതായതായാണ് പരാതി. പരാതി പ്രകാരം താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്‍: 9497990101,9497921289, 9497934314, 949792 1399
date
- Log in to post comments