Skip to main content

*തോട്ടപ്പള്ളി പൊഴി ആഴം കൂട്ടൽ പൂർത്തിയായി*

 

 

നാല് മാസം ലക്ഷ്യം വച്ച്  മേയ് അവസാനം തുടങ്ങിയ തോട്ടപ്പള്ളി പൊഴി ആഴം കൂട്ടൽ രണ്ട് മാസം കൊണ്ട് പൂർത്തിയായി.

ജലവിഭവ വകുപ്പ് മന്ത്രി  കെ. കൃഷ്ണൻ കുട്ടി ഇന്ന് വൈകിട്ട് സ്ഥലം സന്ദർശിച്ച്  അവലോകനം നടത്തി.  ജില്ലാകലക്ടർ എ അലക്സാണ്ടർ, 

  ചീഫ്‌ എൻജിനിയർ ഡി.ബിജു,  എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ കെ ജേക്കബ് എന്നിവർ മന്ത്രിയെ അനുഗമിച്ചു.

 

ജലവിഭവ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി  യുദ്ധ കാല അടിസ്ഥാനത്തിൽ  രാപകൽ ഭേദമന്യേ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് പൊഴി മുറിക്കൽ നടന്നത്.  

 

 കോവിഡ് കാലത്ത് ഇത്രയേറെ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ഈ നേട്ടം കൈവരിച്ചതിന് മന്ത്രി ഉദ്യോഗസ്ഥരെ അനുമോദിച്ചു. 

 

മുഖ്യമന്ത്രിയുടെ നിർദ്ദേപ്രകാരം സർക്കാരിന്റെ ഉയർന്ന ഉദ്യോസ്ഥരായ ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി 

 തുടങ്ങിയവർ നിരന്തരം  ഇൗ ദൗത്യം പൂർത്തീകരിക്കാൻ ആലപ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ ജേക്കബിനും  സഹപ്രവർത്തകർക്കും നിർദേശം നല്കിയിരുന്നു. 

യന്ത്രങ്ങളും ഉപകരണങ്ങളും കൃത്യമായി ലഭിക്കാനും ധനസഹായം ലഭ്യമാക്കാനും ജില്ലാ കലക്ടർ എ അലക്സാണ്ടർ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.

 

 

date