Skip to main content

കോവിഡിനൊപ്പമുള്ള ജീവിതം; ജില്ലാ റാപിഡ് ആക്ഷന്‍ ഫോഴ്സിന്റെ ശുപാര്‍ശ സമര്‍പ്പിച്ചു

    കോവിഡിനൊപ്പം ജീവിക്കാന്‍ പൊന്നാനിയെ പ്രാപ്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ വിദഗ്ധ സമിതി ശുപാര്‍ശ സമര്‍പ്പിച്ചു. സമ്പര്‍ക്ക വ്യാപനവുമായി ബന്ധപ്പെട്ട്  പൊന്നാനിയില്‍ ക്യാമ്പ് ചെയ്തിരുന്ന ജില്ലാ മെഡിക്കല്‍ റാപിഡ് ആക്ഷന്‍ ഫോഴ്സാണ് നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷയില്‍ നടന്ന അവലോകന യോഗത്തില്‍ ശുപാര്‍ശ നല്‍കിയത്. പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന പക്ഷം കര്‍ശന ജാഗ്രതയും സാമൂഹിക നിയന്ത്രണവും ഉറപ്പാക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. സമഗ്രവും ശാസ്ത്രീയവുമായ ഇടപെടലുകളും ജനങ്ങളുടെ സ്വയം സന്നദ്ധതയും ഉണ്‍െങ്കില്‍ മാത്രമേ കോവിഡിനെ മറിക്കടക്കാന്‍ പൊന്നാനിക്ക് കഴിയൂ എന്ന് നഗരസഭയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തി.
    അഞ്ച് ദിവസമായി ക്യാമ്പ് ചെയ്ത സംഘം കണ്‍െത്തിയ വിവരങ്ങള്‍ നഗരസഭ, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്,  വ്യാപാരപ്രതിനിധികള്‍ എന്നിവരുടെ അവലോകന യോഗത്തില്‍ അവതരിപ്പിച്ചു. 
    കോവിഡിനൊപ്പമുള്ള സാമൂഹ്യ ജീവിതം ചിട്ടപ്പെടുത്തുന്നത് സംബന്ധിച്ചാണ് സംഘം കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തത്.  മെഡിക്കല്‍ സംഘം  വിവിധ കര്‍മ്മ പരിപാടികള്‍ക്ക് പൊന്നാനിയില്‍ നേതൃത്വം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്‍് ദിവസത്തെ ആന്റിജെന്‍ ടെസ്റ്റ് നടക്കുന്നത്.  നഗരസഭാ പ്രദേശത്തെ ജനജീവിതം തിരിച്ചു പിടിക്കുന്നതിന് നടപ്പിലാകേണ്‍ നിര്‍ദേശങ്ങളും, നിലവിലെ രോഗ വ്യാപന സാഹചര്യവും ഗൗരവപൂര്‍വ്വം വിലയിരുത്തുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാര സംഘടനാ പ്രതിനിധികളുടെയും യോഗവും സംഘം നഗരസഭയില്‍ വിളിച്ചുചേര്‍ത്തു.  
    യോഗത്തില്‍ പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്‍് ഡോ. ഷാജ് കുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി.രമാദേവി, ഡോ. ഷുബിന്‍, ഡോ.നവ്യ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീനാ പ്രകാശന്‍, കൗണ്‍സിലര്‍ എം.പി അബ്ദുനിസ്സാര്‍, നഗരസഭാ സെക്രട്ടറി ആര്‍. പ്രദീപ് കുമാര്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്ത്, ഡോ. സന്ദീപ് ,ജെ.എച്ച്.ഐ ജിഷി തുടങ്ങിയവര്‍ പങ്കെടുത്തു.
 

date