Post Category
വഴിയോര കച്ചവടങ്ങള്‍ക്കും മത്സ്യമാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ജൂലൈ 31 വരെ നിരോധിച്ചു
തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും സമ്പര്ക്കം മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണം വര്ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി തൊടുപുഴ മുനിസിപ്പല്‍ പരിധിയില്‍ തട്ടുകടകള്‍ ഉള്‍പ്പടെയുള്ള വഴിയോര കച്ചവടങ്ങള്‍, മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്ത്തനം നിരോധിച്ചു.
തൊടുപുഴ മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 09:00 മണി മുതല്‍ വൈകിട്ട് 05:00 മണി വരെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്ത്തിക്കാം
date
- Log in to post comments