Skip to main content

കൃഷി വകുപ്പില്‍ ഇന്റേണ്‍ഷിപ്പ്

 

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃഷി വകുപ്പില്‍ ആറു മാസത്തെ പരിശീലന പരിപാടിക്ക് അപേക്ഷിക്കാം. കൃഷിയില്‍ ബിരുദം, ഡിപ്ലോമ എന്നിവയുള്ളവര്‍, വി.എച്ച്.എസ്.ഇ, സോഷ്യല്‍വര്‍ക്ക് മാനേജ്‌മെന്റ്, ബിരുദം, സോഷ്യല്‍ വെല്‍ഫെയര്‍, മാനേജ്‌മെന്റ് ഡിപ്ലോമക്കാര്‍, നിലവില്‍ ഈ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വര്‍ഷത്തില്‍ 30 ദിവസമെങ്കിലും സന്നദ്ധസേവനം നല്‍കാന്‍ തയ്യാറുള്ള വളണ്ടിയര്‍മാര്‍ക്കും അപേക്ഷിക്കാം. കാര്‍ഷികരംഗത്തെ വിവര ശേഖരണം, കര്‍ഷകരോട് നേരിട്ട് ഇടപെട്ടുള്ള അനുഭവജ്ഞാനം, ഫ്രണ്ട് ഓഫീസ് മാനേജേമെന്റ്, ഡാറ്റ എന്‍ട്രി എന്നീ മേഖലകളില്‍ പരിശീലനെ നല്‍കുകയും ആറു മാസത്തക്കേ് പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം കൃഷി വകുപ്പ് ഓഫീസുകളില്‍ അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. അവസാന തിയതി ഓഗസ്റ്റ് അഞ്ച്.

 

date