Skip to main content

വിമുക്തി ട്രോഫി വോളി ബോള്‍ ടൂര്‍ണമെന്റ് ഇന്ന് (മാര്‍ച്ച് എട്ട്)

 

സംസ്ഥാനത്തെ ഏറ്റവും മികച്ച വോളിബോള്‍ ക്ലബ്ബിനെ കണ്ടെത്തുന്നതിന് വിമുക്തി മിഷന്‍ മാര്‍ച്ച് എട്ട്, ഒന്‍പത്, 10  തിയതികളില്‍ ആലപ്പുഴ എസ്.എല്‍ പുരം പ്രോഗ്രസീവ് ചാരമംഗലം ക്ലബ്ബില്‍ സംസ്ഥാന വോളിബോള്‍ മത്സരം സംഘടിപ്പിക്കും. സംസ്ഥാന വിജയികള്‍ക്ക് 20,000, 12,000, 8,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും വിമുക്തി ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും നല്‍കും.  ലഹരിവിരുദ്ധ സന്ദേശ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് (മാര്‍ച്ച് എട്ട്) ആറ് മണിക്ക് മുന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം രാജ് വിനോദ് നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മുഖ്യപ്രഭാഷണം നടത്തും.  വിമുക്തിമിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ബി നൂഹ് സ്വാഗതം ആശംസിക്കും.  ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി. അജിത്‌ലാല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും.  മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ചിട്ടുളള ലഹരിവിരുദ്ധ വിളംബര റാലി ആലപ്പുഴ ജില്ലാ കളക്ടറും വിമുക്തിമിഷന്‍ കണ്‍വീനറുമായ അനുപമ റ്റി.വി ഫ്‌ളാഗ് ഓഫ് ചെയ്യും.  മത്സരത്തിന്റെ സമാപന ദിവസമായ മാര്‍ച്ച് 10ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ മത്സര വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും. അഡ്വ. എ.എം. ആരിഫ് എം.എല്‍.എ വോളിബോള്‍ രംഗത്തെ പ്രമുഖരെ ആദരിക്കും.

പി.എന്‍.എക്‌സ്.861/18

date