Skip to main content

ഡോക്ടര്‍മാരും  ആരോഗ്യ പ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍ നില്‍ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സ്വന്തം സുരക്ഷയും ജാഗ്രതയും വര്‍ധിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ നിര്‍ദേശിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൂടിയ ഉന്നതതല യോഗത്തിലാണ് നിര്‍ദേശം. ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. നിലവില്‍ പത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സ നടന്നുവരുന്നു. 16 കേന്ദ്രങ്ങള്‍ ജീവനക്കാരെ നിയമിച്ച് സജ്ജമായി വരുന്നു. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ്, ക്യാന്‍സര്‍ ചികിത്സ, അത്യാഹിത വിഭാഗം എന്നിവ പ്രവര്‍ത്തനസജ്ജമാണ്. കൊല്ലം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നു. ചാമക്കടയില്‍ ഡോര്‍ ടു ഡോര്‍ ആപ്പ് വഴി സാധനങ്ങള്‍ വിജയകരമായി എത്തിച്ചു വരുന്നതും യോഗം വിലയിരുത്തി.
(പി.ആര്‍.കെ നമ്പര്‍ 2004/2020)

 

date