Post Category
അദാലത്ത് നടത്തും
വാട്ടര്‍ അതോറിറ്റി വെള്ളക്കര കുടിശ്ശികയുള്ള ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് മാര്‍ച്ച് 19, 20 തിയ്യതികളില്‍ റവന്യൂ അദാലത്ത് സംഘടിപ്പിക്കും. മലപ്പുറം ഡിവിഷനു കീഴിലുള്ളവര്‍ മാര്‍ച്ച് 15നകം അതത് സബ് ഡിവിഷനുകളില്‍ പരാതി നല്‍കണം. മലപ്പുറം, പരപ്പനങ്ങാടി സബ് ഡിവിഷനുകളുടെ അദാലത്ത് മാര്‍ച്ച് 19നും മഞ്ചേരി, പെരിന്തല്‍മണ്ണ സബ് ഡിവിഷനുകളുടേത് മാര്‍ച്ച് 20നും നടക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments