Post Category
മത്സ്യ സംസ്‌കരണത്തിന് അനുമതി
അംഗീകൃത ഫിഷ് പ്രോസസിംഗ് യൂണിറ്റിലേക്ക് ജില്ലയ്ക്ക് പുറത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം കൊണ്ടുവന്നു കയറ്റുമതി ആവശ്യത്തിനായി മാത്രം സംസ്‌കരണം നടത്തുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ജില്ലയ്ക്കുള്ളില്‍ ഇത്തരം മത്സ്യം വില്പ്പന നടത്തുവാന്‍ അനുവദിക്കില്ല. മത്സ്യഫെഡിന് ജില്ലയ്ക്ക് പുറത്തു നിന്നും പായ്ക്ക് ചെയ്ത മത്സ്യം കൊണ്ടുവന്ന് അംഗീകൃത ഫിഷ് സ്റ്റാളുകളിലുടെ വില്പന നടത്താം. മത്സ്യം കൊണ്ടുവരുന്ന വ്യവസായികള്‍ അവരുടെ അംഗീകൃത ഫിഷ് പ്രോസസിംഗ് യൂണിറ്റുകളുടെ ലൈസന്‍സ് വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍ 2013/2020)
date
- Log in to post comments