അതിജീവനത്തിന് അക്ഷരം കൂട്ട്
കോവിഡ് ബാധിതര്‍ക്ക് മാനസിക പിന്തുണയുമായി കരുനാഗപ്പള്ളി ലൈബ്രറി കൗണ്‍സില്‍ പുസ്തകങ്ങള്‍ എത്തിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അതിജീവനത്തിന് അക്ഷരം കൂട്ട് എന്ന പദ്ധതിയില്‍ ഒറ്റദിവസം കൊണ്ട് 1520 പുസ്തകങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് പുസ്തകമെത്തിക്കാനായി താലൂക്കില്‍ 100 പുസ്തക വണ്ടികള്‍ സഞ്ചരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, അഗ്നിസുരക്ഷാ സേന, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ ആദരിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യ ഏര്‍പ്പെടുത്തുന്നതിനായി 102 ടി വികള്‍ നല്‍കി. കോവിഡിന് ശേഷം ഇനിയെന്ത് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് കാരംബോര്‍ഡുകള്‍, ചെസ് ബോര്‍ഡുകള്‍, എഫ് എം റേഡിയോകള്‍, വര്‍ത്തനമാന പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവ നല്‍കി. പുസ്തകം കൈമാറുന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ പി ബി ശിവന്‍, സെക്രട്ടറി വി വിജയകുമാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോന്‍, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം എം സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2014/2020)
- Log in to post comments