Skip to main content

കൂരുമല ടൂറിസം പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും 

സംസ്ഥാന ടൂറിസംവകുപ്പ് ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂരുമല ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച നടപ്പാത, വാച്ച് ടവർ, മണ്ഡപം, ലാന്റ്സ്കേപ്പിംഗ് എന്നിവയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ്മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിൽ നിർവ്വഹിക്കും. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (29/7/20) രാവിലെ 11.30ന് കൂരുമല പദ്ധതി പ്രദേശത്ത് കോവിഡ് മാനദണ്ഡപ്രകാരം നടത്തും. അനൂപ് ജേക്കബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായിരിക്കും. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളി സ്വാഗതം ആശംസിക്കും.

date