Skip to main content

കൊട്ടാരക്കരയില്‍ അഞ്ചാമത് പ്രാഥമിക ചികിത്സാ കേന്ദ്രവും  സജ്ജമാവുന്നു

കോവിഡ് രോഗം പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്കില്‍  കൂടുതല്‍  പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമായി.    താലൂക്കിലെ അഞ്ചാമത്തെ കോവിഡ്  പ്രാഥമിക  ചികിത്സാ കേന്ദ്രം കുളക്കടയിലെ കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്‌കൂളില്‍ ഇന്ന്(ജൂലൈ 29) പ്രവര്‍ത്തനം ആരംഭിക്കും.
വൈകിട്ട് നാലിന് പി അയിഷാപോറ്റി എം എല്‍ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി അധ്യക്ഷയാകും.
സ്‌കൂളിലെ 22 ക്ലാസ് മുറികളില്‍  ഒരു മുറിയില്‍ എട്ട് കിടക്കകള്‍ വീതം ക്രമീകരിക്കും. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക മുറി, നഴ്‌സിങ് സ്റ്റേഷന്‍, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളുണ്ട്. 18 സ്റ്റാഫുകളെയും നിയമിച്ചു. കുളക്കട സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സിന്റെ സേവനം പൂര്‍ണ സജ്ജമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വാളകം,  ഇളമാട്,  കൊട്ടാരക്കര പുലമണ്‍,  വെളിയം   എന്നിവിടങ്ങളിലായാണ് മറ്റ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെ   700 പേര്‍ക്കുള്ള  ചികിത്സാ സൗകര്യമാണ് കൊട്ടാരക്കര താലൂക്ക് പരിധിയില്‍ തയ്യാറായത്.
(പി.ആര്‍.കെ നമ്പര്‍ 2019/2020)

date