കോട്ടപ്പുറം പാലം 11 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
ചെറുവത്തൂര്‍-നീലേശ്വരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് സ്റ്റിമുലസ് പാക്കേജിലുള്‍പ്പെടുത്തി തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച കോട്ടപ്പുറം പാലത്തിന്റെ ഉദ്ഘാടനം ഈ മാസം 11 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പൊതുമരാമത്ത് -രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് അധ്യക്ഷത വഹിക്കും. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്, പി. കരുണാകരന് എംപി എന്നിവര്‍ മുഖ്യാതിഥികളാകും. എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്മാന് പ്രൊഫ. കെ.പി ജയരാജന്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, മുന്‍ എംഎല്‍എ മാരായ കെ.കുഞ്ഞിരാമന്, കെ.പി സതീഷ് ചന്ദ്രന്, വിവിധ രാഷ്ട്രീയകക്ഷി പ്രിതിനിധികള്‍ സംബന്ധിക്കും.
- Log in to post comments