ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസറുടെ (ഇ.റ്റി.ബി) ഒരു സ്ഥിരം ഒഴിവുണ്ട്. ജനറല്‍ മെഡിസിന്‍ എം.ഡിയും മൂന്ന് മാസത്തെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ ഹെല്‍ത്ത് ഡിപ്ലോമയും മെഡിക്കല്‍ ഓഫീസറായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എം.ബി.ബി.എസ്, മൂന്ന് മാസത്തെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ ഹെല്‍ത്ത് ഡിപ്ലോമയും മെഡിക്കല്‍ ഓഫീസറായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം.
2017 ജൂണ്‍ ഒന്നിന് 18 നും 45നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. ഇ.റ്റി.ബി/സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ സംവരണേതര (ഓപ്പണ്‍) വിഭാഗത്തേയും പരിഗണിക്കും.
നിശ്ചിത യോഗ്യതയും, പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സമീപത്തെ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ 15 ന് മുമ്പ് നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ മേലധികാരിയുടെ എന്‍.ഒ.സി നല്‍കണം.
പി.എന്‍.എക്‌സ്.4776/17
- Log in to post comments