Skip to main content

ശുചിത്വ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

 

 

 

 അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ബനാത്ത് മദ്രസ്സയില്‍ ആരംഭിക്കുന്ന  കോവിഡ്  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായ  വളണ്ടിയര്‍മാര്‍ക്ക് മാലിന്യ നിര്‍മാര്‍ജ്ജനം, ശുചിത്വ പരിപാലനം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി. കോവിഡ് പോസിറ്റീവ് രോഗികളുമായി ഇടപഴകുമ്പോള്‍ പാലിക്കേണ്ട വ്യക്തിശുചിത്വം, സുരക്ഷ മാനദണ്ഡങ്ങള്‍, പി.പി.ഇ.കിറ്റ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,  ഭക്ഷണ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എന്നിവ സംബന്ധിച്ചാണ് പരിശീലനം നല്‍കിയത്.  

പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍,  വൈസ് പ്രസിഡണ്ട് ഷീബ അനില്‍,  ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്,  മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍ നസീര്‍,  വാര്‍ഡ് മെമ്പര്‍ വഫ ഫൈസല്‍, നോഡല്‍ ഓഫീസര്‍ എം.വി.സിദ്ധീഖ്, ചാര്‍ജ് ഓഫീസര്‍ സി.എച്ച.് മുജീബ് റഹ്മാന്‍  എന്നിവര്‍ സംസാരിച്ചു.

 

date