റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്
കിര്‍ടാഡ്സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ്) വകുപ്പിന് കീഴില്‍ വയനാട് ജില്ലയില്‍ ആരംഭിക്കുന്ന ഗോത്രഭാഷാ പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. പ്രതിമാസ ഹോണറേറിയം 17000 രൂപയും അംഗീകാരത്തിന് വിധേയമായി 2500 രൂപ യാത്രാബത്തയും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലിംഗ്വിസ്റ്റിക്സ്, ഇംഗ്ലീഷ്, മലയാളം, സോഷ്യോളജി, ആന്ത്രപ്പോളജി വിഷയങ്ങളില്‍ ബിരുദം/ബിരുദാനന്തര ബിരുദവും ഗോത്ര ഗവേഷണ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യരായ അപേക്ഷകര്‍ മാര്‍ച്ച് 12 രാവിലെ 10 ന് കിര്‍ടാഡ്സ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അപേക്ഷ, യോഗ്യത, വയസ്, പരിചയം, സമുദായം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം പങ്കെടുക്കണം.
പി.എന്‍.എക്സ്.863/18
- Log in to post comments